Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsമുതിർന്ന പൗരൻമാർ...

മുതിർന്ന പൗരൻമാർ അശരണരുടെ കാവൽക്കാരാകണം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മലങ്കരസഭയിലെ മുതിർന്ന പൗരൻമാർ അശരണരുടെ കാവൽക്കാരും, ഒറ്റപ്പെടുന്നവർക്ക് കരുതലിന്റെ കരുത്തായും മാറണമെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ  കാതോലിക്കാ ബാവാ. കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംഘടിപ്പിച്ച  സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ അഖില മലങ്കര ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു  ബാവാ.

എസ്.ജെ.ഒ.എഫ് പ്രസിഡന്റ് ​ഗീവർ​ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർത്തോമ്മാ സഭാധ്യക്ഷൻ മോസ്റ്റ് റവ.ഡോ.തിയഡോഷ്യസ് മാർത്തോമ  മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി.

മലങ്കരയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ ക്ലിമീസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, പുതുപ്പള്ളി വലിയപള്ളി വികാരി ഫാ.ആൻഡ്രൂസ്.റ്റി. ജോൺ, എസ്.ജെ.ഒ.എഫ്  ജനറൽ സെക്രട്ടറി ഡോ. മാത്യു പി ജോസഫ്, കോട്ടയം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലസ്സ് വൺ ഒന്നാം അലോട്ട്‌മെന്റ് റിസൾട്ട് ജൂൺ 15 ന്

തിരുവനന്തപുരം : പ്ലസ്സ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 15 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം...

ഇറാൻ നേതാക്കളെ വധിക്കാൻ ഇസ്രയേൽ നീക്കം നടത്തിയതായി വെളിപ്പെടുത്തൽ

വാഷിംഗ്‌ടൺ : ഇറാന്‍ പാര്‍ലെമന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഗാലിബഫിനെയും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയെയും വധിക്കാന്‍ ഇസ്രയേല്‍ ശ്രമിച്ചതായി വെളിപ്പെടുത്തൽ.ദ് ന്യൂയോർക്ക് ടൈംസ്’ആണ് ഇക്കാര്യം പുറത്തുവിട്ടത് . ഏപ്രില്‍ 12ന് ഇസ്ലാമാബാദിലെ ചര്‍ച്ചയ്ക്കുശേഷം...
- Advertisment -

Most Popular

- Advertisement -