Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎൽപിജി ബുക്കിംഗ്...

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ്: 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം

കൊച്ചി : എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് വരുത്തി കേന്ദ്രസർക്കാർ.  എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും ഇനി 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

മിഡിൽ ഈസ്റ്റ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിൽ ഉണ്ടായ സമ്മർദ്ദം കണക്കിലെടുത്ത്, നഗര മേഖലകളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവുമായിരുന്നു റീഫിൽ ബുക്കിംഗിനുള്ള ഇടവേള ഉണ്ടായിരുന്നത്.

എന്നാൽ നിലവിലെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ, കേന്ദ്ര സർക്കാർ ഈ നിയന്ത്രണത്തിൽ ഇളവ് വരുത്തിയിരിക്കുകയാണ്. ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുജറാത്തിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ സ്ഫോടനം : രണ്ട് മരണം

ന്യൂഡൽഹി : ഗുജറാത്തിൽ ബറൂച്ച് ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ  സ്ഫോടനം . അപകടത്തിൽ ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം...

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് എംവിഡി പിഴ ചുമത്തിയ സംഭവം: തുക അടയ്ക്കാൻ എം എൽ എ യുടെ  നിർദ്ദേശം

ആറന്മുള : ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് എംവിഡി പിഴ ചുമത്തിയ സംഭവത്തിൽ ഇടപെട്ട് അബിൻ വർക്കി എം എൽ എ. അധികൃതർ ചുമത്തിയ പിഴ യൂത്ത് കോൺഗ്രസ്...
- Advertisment -

Most Popular

- Advertisement -