Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

കൊല്ലം:ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ ഇന്ന് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക.

കേസിന്റെ എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്.

വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്ന പോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. മറ്റു കുറ്റകൃത്യങ്ങളിൽ ഇഡി അന്വേഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന  കാറും മിനി ലോറിയും കൂട്ടിയിടിച്ച്  രണ്ടുപേർക്ക് പരിക്ക്

തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ  സംസ്ഥാനപാതയിൽ  തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കൊല്ലം രാമൻകുളങ്ങര...

യുഎസ് ആക്രമണം : ഹോര്‍മൂസ് കടലിടുക്ക്  ഇറാന്‍ വീണ്ടും അടച്ചു

ന്യൂഡൽഹി :  അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഹോര്‍മുസ് കടലിടുക്ക്  ഇറാന്‍ വീണ്ടും അടച്ചു. യുഎസ് ഇടപെടല്‍ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ അറിയിച്ചു. ഹോര്‍മുസ് അടച്ചതിനുപിന്നാലെ ഇറാനില്‍ യുഎസ് ആക്രമണം ശക്തമാക്കി. ഇറാനില്‍...
- Advertisment -

Most Popular

- Advertisement -