Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപഴയ യുഡിഎഫ്...

പഴയ യുഡിഎഫ് ആയി മാറരുത്- ഗ്രൂപ്പ് കളികളിലേക്ക് പോകരുത് :  ജി സുധാകരന്‍

കോഴിക്കോട് : യുഡിഎഫ് പഴയ യുഡിഎഫായി മാറരുതെന്നും പഴയ ഗ്രൂപ്പ് കളികളിലേക്ക് പോകരുതെന്നും ജി. സുധാകരന്‍ എം.എല്‍.എ. യുഡിഎഫിലെ പരസ്യപോരിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സര്‍ക്കാറിലെ മന്ത്രിമാരുടെ സംഭാവനയാണ് യുഡിഎഫ് സര്‍ക്കാര്‍ എന്നും ഇടതുപക്ഷത്തിന് അടുത്തകാലത്തൊന്നും ഭരണത്തില്‍ തിരിച്ചുവരാനാവില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. യുഡിഎഫിന് മുന്നില്‍ വലിയ അവസരമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ സുധാകരന്‍, സതീശനും വേണുഗോപാലും ചെന്നിത്തലയുമൊക്കെ കഴിവുള്ളവരാണെന്നും വ്യക്തമാക്കി. ‘പഴയ യുഡിഎഫ് ആയി മാറാനല്ല ജനങ്ങള്‍ വോട്ട് ചെയ്തത്.

ഗ്രൂപ്പ് കളി ആളുകള്‍ ഇഷ്ടപ്പെടുന്നില്ല. പഴയ ഗ്രൂപ്പ് കളികളില്‍ നാട്ടുകാര്‍ക്ക് താല്പര്യമില്ല. ജനങ്ങളുടെ വിശ്വാസമാണ് വലുത്. നന്നായി ഭരിച്ചാല്‍ വീണ്ടും യുഡിഎഫ് വരും. അപ്പോള്‍ രമേശ് ചെന്നിത്തലക്കോ കെ.സി. വേണുഗോപാലിനോ ആര്‍ക്കു വേണമെങ്കിലും മുഖ്യമന്ത്രിയാവാം. ജനങ്ങള്‍ നല്‍കിയ മാന്‍ഡേറ്റിന് അനുസരിച്ച് ഭരിച്ചാല്‍ മതി. മുഖം നന്നായാല്‍മാത്രം പോര ഉള്ളും നന്നാവണവെന്നും ജി. സുധാകരന്‍ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണുള്ളത്: മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അത്തരം അഭ്യൂഹം നിങ്ങള്‍ക്കേയുള്ളൂ. എനിക്കില്ല, നാട്ടുകാര്‍ക്കുമില്ല. രാജിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗണേഷ്‌കുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ന് മറ്റാരുടേയും...

അടൂർ ലൈഫ് ലൈനിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

അടൂർ: എല്ലാവരും നല്ല മനുഷ്യരാവുക എന്നതാണ് ഇന്ന് സമൂഹത്തിന് ഏറ്റവും ആവശ്യമെന്നു ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ. നല്ല മനുഷ്യരുടെ എണ്ണം കുറഞ്ഞുവരുന്നതാണ് മനുഷ്യത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം ഉണ്ടാകുവാനുള്ള കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടൂർ...
- Advertisment -

Most Popular

- Advertisement -