Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNew Delhiനികുതിയിളവ് ലഭിച്ചിട്ടും...

നികുതിയിളവ് ലഭിച്ചിട്ടും ശമ്പളവും തൊഴിലവസരങ്ങളും കൂട്ടിയില്ല : കോര്‍പറേറ്റുകള്‍ക്കെതിരെ പ്രധാനമന്ത്രി

ന്യൂഡൽഹി : നികുതിയിളവ് നൽകിയിട്ടും രാജ്യത്തെ കോർപറേറ്റുകൾ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുകയോ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ തയ്യാറാകുന്നില്ലെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) വാർഷിക യോഗത്തിലാണു മോദിയുടെ രൂക്ഷവിമർശനം.

സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും തൊഴിലാളികളുടെ ക്ഷേമത്തിനും ആവശ്യമായ സംഭാവന നല്‍കുന്നതില്‍ വ്യവസായ ലോകം പിന്നോട്ടുപോകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചതും 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി ഇളവ് നല്‍കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങളില്‍ സ്വകാര്യ മേഖലയ്‌ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി മദ്യനയ അഴിമതി കേസ് : മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാൾ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു.ഡൽഹി റൗസ് അവന്യൂ കോടതിയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ തുടങ്ങും മുൻപ് പ്രതികളെ വിട്ടയച്ചത്. അന്വേഷണം...

നാലുദിവസം കൂടി മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എവിടെയും ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാല്‍  ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ...
- Advertisment -

Most Popular

- Advertisement -