Friday, November 20, 2026
No menu items!

subscribe-youtube-channel

HomeSpiritualഗോവിന്ദൻ കുളങ്ങര...

ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രം : ആദ്യ വെള്ളിയാഴ്ചയിൽ ദേവിക്ക് പൂമൂടൽ സമർപ്പണം

തിരുവല്ല: മതിൽഭാഗം ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ആദ്യ വെള്ളിയാഴ്ചയോടനുബന്ധിച്ചുള്ള പൂമൂടൽ വഴിപാട് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. മേൽശാന്തി കുളങ്ങര മഠത്തിൽ ജി. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കുളങ്ങര മഠത്തിൽ ഹരീഷ് നമ്പൂതിരി സഹകാർമികനായി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശ്രീകുമാർ ചെമ്പോലിൽ പൂമൂടൽ വഴിപാട് സമർപ്പിച്ചു.

ഭക്തജനങ്ങളുടെ കൂട്ടായ്മയിൽ നടന്ന ദേവീനാമജപവും സമൂഹപ്രാർഥനയും നാമജപ പുഷ്പഘോഷയാത്രയും തുടർന്ന് പ്രസന്നപൂജയും നടന്നു. ഇതിനു ശേഷമായിരുന്നു പൂമൂടൽ വഴിപാട്. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ആർ.പി. ശ്രീകുമാർ, സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട്, ജിതീഷ് കുമാർ, ഗണേഷ് രാഗവില്ല, വിനോദ് കുമാർ, രാജശേഖരൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

2027-ലെ പൂമൂടൽ വഴിപാടിനുള്ള ബുക്കിങ് പൂർത്തിയായതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് 50 വിമാനങ്ങൾ മടങ്ങുന്നു

ന്യൂഡൽഹി: യുദ്ധഭീതി നിറഞ്ഞ പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ തിങ്കളാഴ്ച 50 വിമാന സർവീസുകൾ നടത്തുന്നു. മാർച്ച് 9 ന് പശ്ചിമേഷ്യയിൽ നിന്ന് 50 വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ വിമാനക്കമ്പനികൾ പദ്ധതിയിട്ടതായി...

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി : അഭിജീത്ത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ജന്തര്‍മന്തറിൽ 20 ദിവസമായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെയാണ് സിവിൽ വേഷത്തിലെത്തിയ പൊലീസ്...
- Advertisment -

Most Popular

- Advertisement -