Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeSpiritualവിനായക ചതുര്‍ഥി...

വിനായക ചതുര്‍ഥി :  ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഗണപതി ക്ഷേത്രങ്ങളില്‍ ഇന്ന് വിനായക ചതുർഥി ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുർഥി ആഘോഷങ്ങള്‍ ഇന്ന് പുലർച്ചെയോടെ  ആരംഭിച്ചു. കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തില്‍ വിശേഷാൽ പൂജകൾ നടന്നു.

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്.  രാജ്യത്തുടനീളം ആഘോഷിക്കുന്ന വിനായക ചതുർഥി 10 ദിവസത്തെ ഉത്സവമാണ്.

കേരളത്തിൽ ചില ക്ഷേത്രങ്ങളില്‍ ഈ ദിവസം ആനകളെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യാറുണ്ട്. വിനായക ചതുർഥിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ എത്തി ക്യൂ നിന്നാണ് പലരും ക്ഷേത്ര ദർശനം നടത്തി മടങ്ങിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓർമ്മപ്പെരുന്നാൾ സമാപിച്ചു

കോട്ടയം:  മലങ്കരസഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ്  മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ നാലാം  ഓർമ്മപ്പെരുന്നാൾ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ രാവിലെ 6.30 ന്...

ഹരിദ്വാറില്‍ തിക്കിലും തിരക്കിലും ആറുപേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

ഡെറാഡൂൺ : ഹരിദ്വാറിലെ മാനസദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറുപേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. .പ്രധാന ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് തിക്കും തിരക്കുമുണ്ടായത്. ക്ഷേത്രത്തില്‍ വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ്...
- Advertisment -

Most Popular

- Advertisement -