തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യൂ ഇയർ ബംബർ 2027 ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം നവംബർ 26ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ക്രിസ്മസ് – ന്യൂ ഇയർ ബംബർ 2027 ഭാഗ്യക്കുറിയിൽ ആകെ 7,66,992 സമ്മാനങ്ങളാണുള്ളത്. 450 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വിൽപ്പന നവംബർ 28ന് ആരംഭിക്കും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും.

ക്രിസ്മസ് – ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി പ്രകാശനം നവംബർ 26ന്




