Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsപാചകവാതകത്തിനും പച്ചക്കറിക്കും...

പാചകവാതകത്തിനും പച്ചക്കറിക്കും തീവില : ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

പത്തനംതിട്ട : പാചകവാതക സിലിണ്ടറിന്റെയും പച്ചക്കറികളുടെയും വില കുത്തനെ ഉയർന്നതോടെ ഹോട്ടൽ വ്യവസായ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. പ്രവർത്തനച്ചെലവ് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുമ്പോഴും അതിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് പൂർണമായി മാറ്റിവയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഹോട്ടൽ ഉടമകൾ.

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വീണ്ടും വർധനയുണ്ടായതോടെ 19 കിലോ സിലിണ്ടറിന് 2873 രൂപയായി. ഒക്ടോബർ ഒന്നിന് 68 രൂപയുടെ വർധനയാണ് ഉണ്ടായത്. ജൂൺ മുതൽ കുറഞ്ഞുവരികയായിരുന്ന വാണിജ്യ സിലിണ്ടർ വില ഇടവേളയ്ക്കുശേഷമാണ് വീണ്ടും ഉയർന്നത്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യമാണ് വിലവർധനയ്ക്ക് പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതിനൊപ്പം പച്ചക്കറി വിലയും ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. ഏതാനും ആഴ്ചകൾക്ക് മുൻപ് കിലോഗ്രാമിന് 18 രൂപയായിരുന്ന സവാളയുടെ വില 55 രൂപയായി ഉയർന്നു. ചെറിയ ഉള്ളിക്ക് 70 രൂപയും വെളുത്തുള്ളിക്ക് 160 രൂപയും നൽകണം. 20 രൂപയായിരുന്ന തക്കാളിയുടെ വില 46 രൂപയിലെത്തി. മറ്റ് പച്ചക്കറികൾക്കും വില വർധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലുണ്ടായ കനത്ത മഴയും വിളവെടുപ്പ് സീസൺ അവസാനിച്ചതുമാണ് ഉള്ളി, ചെറിയ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയുടെ വില വർധിക്കാൻ കാരണമായി വ്യാപാരികൾ പറയുന്നത്.

അസംസ്കൃത വസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില കൂടിയതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വില വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. നിലവിൽ പല ഹോട്ടലുകളിലും ചായയ്ക്ക് 12 മുതൽ 15 രൂപ വരെയും ഊണിന് 50 മുതൽ 80 രൂപ വരെയും ബിരിയാണിക്ക് 160 മുതൽ 190 രൂപ വരെയും ഈടാക്കുന്നുണ്ട്.

എന്നാൽ പുതിയ വിലവർധനയുടെ പശ്ചാത്തലത്തിലും ഭക്ഷണവില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് പല ഹോട്ടൽ വ്യാപാരികളും. വില വീണ്ടും ഉയർത്തിയാൽ സാധാരണക്കാർ ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് പിന്മാറുമെന്നാണ് ഇവരുടെ ആശങ്ക. കുടുംബബജറ്റിൽ ഹോട്ടൽ ഭക്ഷണച്ചെലവ് വലിയ ഭാരമായി മാറിയ സാഹചര്യത്തിൽ ഉപഭോക്താക്കളുടെ എണ്ണം കുറയുന്നത് കച്ചവടത്തെ കൂടുതൽ ബാധിക്കുമെന്നും അവർ പറയുന്നു.

പാചകവാതകത്തിനും പച്ചക്കറികൾക്കും മാത്രമല്ല, ഹോട്ടൽ മുറികളുടെ വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് അവശ്യസാധനങ്ങൾ എന്നിവയ്ക്കും ചെലവ് വർധിച്ചതായി വ്യാപാരികൾ പറയുന്നു. വാണിജ്യ സിലിണ്ടറിന്റെ വില ജൂൺ മുതൽ കുറഞ്ഞിരുന്നെങ്കിലും കുറവ് പരിമിതമായിരുന്നതിനാൽ അതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണവില കുറയ്ക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഹോട്ടൽ ഉടമകൾ വ്യക്തമാക്കുന്നു.ഇപ്പോൾ വീണ്ടും ഗ്യാസ് വില ഉയർന്നതും പച്ചക്കറി വില കുതിച്ചതും ഹോട്ടലുകളുടെ ലാഭവിഹിതത്തിൽ വലിയ കുറവുണ്ടാക്കുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാതെ പോയാൽ ചെറുകിട ഹോട്ടലുകൾക്ക് പ്രവർത്തനം തുടരുന്നത് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ   പ്രതിഷ്ഠാദിന മഹോത്സവും  24- മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും പൊങ്കാലയും

തിരുവല്ല: കുറ്റൂർ തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ  പ്രതിഷ്ഠാദിന മഹോത്സവും  24- മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും പൊങ്കാലയും   മെയ് 18 വരെ  നടക്കും. ക്ഷേത്രം  തന്ത്രി  കുഴിക്കാട്ട് ഇല്ലത്ത്  അക്കിരമൺ...

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു. രാജ്യത്ത് കനത്ത നാശം വിതച്ചാണ് പ്രകൃതിയുടെ സംഹാര താണ്ഡ‍വം. 279 പേരെ കാണാതായി. എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. ഇന്തോനേഷ്യ,...
- Advertisment -

Most Popular

- Advertisement -