കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ഒൻപതു പേർക്ക് പരുക്കേറ്റ വാഹനാപകടം ബോധപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. അമിതവേഗത്തിൽ ഓടിച്ച് കാർ അലക്ഷ്യമായി മറ്റു വാഹനങ്ങളിലിടിച്ചു കയറ്റിയ അപകടം ആത്മഹത്യാശ്രമമാണെന്ന് കാർ ഡ്രൈവർ കുട്ടിക്കൽ പുത്തൂർ ശാരോണിൺ ഫിലിപ്പ് (27) പോലീസിനോട് പറഞ്ഞു.
ചോറ്റി ജങ്ഷനിൽ ഞായറാഴ്ച രാവിലെ 8.15-നായിരുന്നു അപകടം. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തു നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെയാണ് ബോധപൂർവം നടത്തിയ കൃത്യമാണെന്ന് വ്യക്തമായത്. മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് ശാരോണിൺ ഫിലിപ്പിനെതിരേ പോലീസ് കേസെടുത്തു.





