Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരി ആനന്ദാശ്രമം...

ചങ്ങനാശേരി ആനന്ദാശ്രമം സ്‌കൂളിൽ സാമുഹിക വിരുദ്ധരുടെ ആക്രമണം: പോലീസിൽ പരാതി നൽകി

ചങ്ങനാശേരി: ചങ്ങനാശേരി ആനന്ദാശ്രമം സ്‌കൂളിൽ സാമുഹിക വിരുദ്ധരുടെ ആക്രമണം. സ്‌കൂളിലെ ക്ലാസ് മുറികൾ പ്രവർത്തിച്ചിരുന്ന ഹാളാണ് അക്രമിസംഘം അടിച്ചുതകർത്തത്. ക്ലാസ് മുറിയിലെ മേശകളും, ഫോട്ടോകളും , കസേരകളും, ബോർഡുകളും അക്രമിസംഘം നശിപ്പിച്ചു. ക്ലാസ് മുറികളിൽ ഉണ്ടായിരുന്ന കസേരകൾ അടിച്ചു തകർത്ത നിലയിലാണ്.

ബോർഡുകൾ ക്ലാസ് മുറിയിൽ നിന്നും സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സ്കൂളിന്റെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിന്റെ ഹെഡ് ലൈറ്റ് കരിങ്കല്ലിന് ഇടിച്ചു തകർത്തു. ഏപ്രിൽ രണ്ടിന് സ്കൂൾ ബസിന്റെ ഹെഡ്ലൈറ്റ് തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനുശേഷം തുടർച്ചയായി അവധികൾ വന്നതിനാൽ സ്കൂളിൽ അക്രമം നടന്ന വിവരം പുറത്തറിഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്കായി എത്തി ഉദ്യോഗസ്ഥർ  വൃത്തിയാക്കി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സ്കൂൾ അധികൃതർ ഇത്തരത്തിൽ അക്രമം നടന്ന വിവരം അറിയുന്നത്. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർ ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയ്യപ്പ സന്നിധിയിൽ പ്രായത്തെ തോൽപ്പിച്ച നൃത്തച്ചുവടുകളുമായി ലത വിശ്വനാഥ്

ശബരിമല : പ്രായത്തെ തോൽപ്പിക്കുന്ന നൃത്താർച്ചനയുമായി അയ്യപ്പ സന്നിധിയിൽ തൃശ്ശൂർ സ്വദേശി ലത വിശ്വനാഥ്. 67ാം വയസ്സിൽ കൊച്ചുമകളുടെ ആരോഗ്യം സുഖപ്പെടുന്നതിനായാണ് ലത അയ്യപ്പന് നൃത്താർച്ചന സമർപ്പിച്ചത്. സർക്കാർ സർവീസിൽ നിന്നും ഹെഡ് നഴ്സ്...

ആശാവർക്കർമാരുടെ സമരം : കുടിശ്ശികയൊന്നും നൽകാനില്ലെന്നു കേന്ദ്രം

ന്യൂഡൽഹി : ആശാവർക്കർമാരുടെ ശമ്പളത്തിന്റെ കേന്ദ്ര വിഹിതം കിട്ടിയിട്ടില്ലെന്ന കേരളത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എല്ലാ കുടിശ്ശികയും നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി ജെപി നദ്ദ.  സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിനാണു രാജ്യസഭയിൽ മന്ത്രി മറുപടി നൽകിയത്....
- Advertisment -

Most Popular

- Advertisement -