എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പൊങ്കാലയോടനുബന്ധിച്ച് പത്തനംതിട്ട കളക്ടർ എ. നിസാമുദീൻ സന്ദർശിച്ചു. പൊങ്കാലയുടെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താനാണ് കളക്ടർ എത്തിയത്.
ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ജനറൽ കൺവീനർ അജിത്ത് പിഷാരത്ത്, ഉത്സവ കമ്മറ്റി സെക്രട്ടറി എം.വി രാജീവ് എന്നിവർ ചേർന്ന് സ്വീകരിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സേവനം നൽകുമെന്ന് കളക്ടർ ഉറപ്പ് നൽകി.





