Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiമാലിയിൽ മൂന്ന്...

മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി

ന്യൂഡൽഹി : മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയി.പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലെ തൊഴിലാളികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത് .ജൂലൈ ഒന്നിനാണ് സംഭവം. ഫാക്ടറിയിലേക്ക് തോക്കുധാരികൾ അതിക്രമിച്ചു കയറി തൊഴിലാളികളെ ബന്ദികളാക്കിയതായാണ് റിപ്പോർട്ടുകൾ .

സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി.തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മാലി സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. മാലിയിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും പുതിയ സംഭവ വികാസങ്ങൾ അറിയാനും സഹായത്തിനും ബമാകോയിലെ എംബസിയുമായി ബന്ധപ്പെടണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

78മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല തുകലശ്ശേരി കളത്തട്ട് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിൻറെ 78മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു . സംസ്ഥാന പെൻഷനേഴ്സ് യൂണിയൻ കമ്മിറ്റിയംഗം ടി എൻ നാരായണ ഭട്ടതിരി ദേശീയ പതാക ഉയർത്തി യോഗം...

ആലപ്പുഴയിൽ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

ആലപ്പുഴ : ആലപ്പുഴ കാളാത്ത് ഗംഗാ ലൈബ്രറിക്ക് സമീപം യുവതി തീ കൊളുത്തി മരിച്ചു. ഒളവപ്പറമ്പിൽ സൗമൃ (35) ആണ് മരിച്ചത്.വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭർത്താവുമായി വേർപിരിഞ്ഞ്...
- Advertisment -

Most Popular

- Advertisement -