Monday, July 27, 2026
No menu items!

subscribe-youtube-channel

HomeNewsവേൾഡ് മലയാളി...

വേൾഡ് മലയാളി കൗൺസിൽ  25 ജോഡി നിർധന യുവതീ യുവാക്കളുടെ  വിവാഹം നടത്തും

പത്തനംതിട്ട : വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിഡൻസിൻ്റെ ആഭിമുഖ്യത്തിൽ 25 ജോഡി നിർധന യുവതീ യുവാക്കളുടെ  വിവാഹം നടത്തും. 2025 ഒക്ടോബർ 2 ന് കോട്ടയത്ത് വച്ചാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.

മഹാപ്രളയകാലത്തും, കോവിഡ് വ്യാപന സമയത്തും വയനാട് ദുരന്തഭൂമിയിലും അടക്കം, കേരളത്തിന് സഹായഹസ്തം നീട്ടിയ വേൾഡ് മലയാളീ കൗൺസിൽ ഫിലാഡൽഫിയ പ്രൊവൈഡൻസിന് സാമൂഹ്യ സേവനപാതയിൽ സജീവമാണ്. സ്വർണ്ണത്തിനും അവശ്യ സാധനങ്ങൾക്കുമെല്ലാം വില കുതിച്ച് കയറിയ സാഹചര്യത്തിൽ പാവപ്പെട്ട നിരവധി ആളുകൾ മക്കളുടെ വിവാഹം നടത്താൻ കഴിയാതെ വലയുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചതെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു

വിവാഹ ചടങ്ങിനോടനുബന്ധിച്ച് വരനും വധുവിനും സ്വർണ്ണാഭരണങ്ങൾ, വസ്ത്രങ്ങൾ, ബ്യൂട്ടീഷൻ സേവനങ്ങൾ, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ആഡിറ്റോറിയം വാടക, ക്യാഷ് ഗിഫ്റ്റ് എന്നിവ പ്രൊവിഡൻസ് നൽകും. സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ World Malayalee Council ,  Box No.1, Othara P O, Thiruvalla, Kerala, 689546 എന്ന വിലാസത്തിൽ അടുത്ത വർഷം ജൂലൈ 31 ന് മുമ്പായി അപേക്ഷകൾ അയക്കണം.

അപേക്ഷയോടൊപ്പം വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, വിവാഹം നടത്താൻ താത്പ്പര്യമുള്ള വധു വരന്മാരുടെ സമ്മതപത്രം, പഞ്ചായത്തിൽ നിന്നുള്ള ശുപാർശക്കത്ത് എന്നിവ ഉണ്ടാവണം. രേഖകൾ വിശദമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം അർഹതയുള്ള ജോഡികളെ പ്രൊവിഡൻസ് തിരഞ്ഞെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.  വിശദ വിവരങ്ങൾക്ക് worldmalayaleep@gmail.com എന്ന ഈ മെയിലിൽ സംഘാടകരെ ബന്ധപ്പെടാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തും,പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം കൊണ്ടുവരും : സുരേഷ് ഗോപി

തൃശ്ശൂർ : പൂരം നടത്തിപ്പിൽ സമഗ്ര മാറ്റം വരുമെന്ന് നിയുക്ത എംപി സുരേഷ് ഗോപി. കൊച്ചി മെട്രോ തൃശ്ശൂരിലേക്ക് നീട്ടാൻ ശ്രമം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ കലക്ടറെയും കമ്മിഷണറെയും നിലനിർത്തി തൃശൂർ...

Kerala Lottery Results : 23-11-2025 Samrudhi SM-30

1st Prize Rs.1,00,00,000/- MV 258190 (KANNUR) Consolation Prize Rs.5,000/- MN 258190 MO 258190 MP 258190 MR 258190 MS 258190 MT 258190 MU 258190 MW 258190 MX 258190...
- Advertisment -

Most Popular

- Advertisement -