Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ന് സ്വകാര്യ...

ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം : അർധരാത്രി മുതൽ അഖിലേന്ത്യാ പണിമുടക്ക്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന സൂചനാ പണിമുടക്ക് ആരംഭിച്ചു.ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. പണിമുടക്കിനെ തുടർന്ന് പലയിടത്തും യാത്രക്കാർ വലഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

അതേസമയം, പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും.പാൽ, ആശുപത്രി അടക്കമുള്ള അവശ്യസർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിപിഎം ബന്ധം വിട്ട് പി കെ ശശി യുഡിഎഫില്‍: ഒറ്റപ്പാലത്ത് മത്സരിച്ചേക്കുമെന്ന് സൂചന

പാലക്കാട്: വളരെ കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പി കെ ശശി നിയമസഭ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചന. ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ്...

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവം : പ്രതിഷേധവുമായി നാട്ടുകാർ

വയനാട് : വയനാട് കല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാൾ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം.വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. മരിച്ച രാജുവിന്റെ മൃതദേഹവുമായാണ് ദേശീയപാത ഉപരോധിച്ച് കല്ലൂരില്‍ നാട്ടുകാര്‍...
- Advertisment -

Most Popular

- Advertisement -