Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർഥാടനം:...

ശബരിമല തീർഥാടനം: നിലയ്ക്കലിൽ  പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കും –  ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല തീർഥാടനത്തിൻ്റെ ഭാഗമായി മണ്ഡലകാലം ആരംഭിക്കുന്ന ദിവസം മുതൽ നിലയ്ക്കലിൽ ഒരേ സമയം പതിനാറായിരത്തോളം  വാഹനങ്ങൾക്ക് പാർക്കിംഗ്  സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോർഡ്  അധികൃതർ അറിയിച്ചു

നിലയ്ക്കലിൽ എണ്ണായിരത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ  കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഇത്തവണ ഒരുക്കും. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനത്തിലൂടെയാവും ക്രമീകരിക്കുക.

വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും തീർധാടകൾ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു.

ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. മണ്ഡല മകരവിളക്ക് കാലത്ത് ഇവിടങ്ങളിൽ പാർക്കിംഗ് കോടതിയുടെ അനുമതിയോടെ  ഏർപ്പെടുത്താൻ  ശ്രമിക്കും. എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ കൈവശമുള്ള ആറര ഏക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കും. നിലയ്ക്കലിൽ 17 പാർക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടിൽ മൂന്ന് വിമുക്ത ഭടൻമാർ വീതം 100  ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങൾക്കായി നിയോഗിക്കുമെന്നും ദേവസ്വം ബോർഡ്  അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ 25ന് കൊടിയേറും

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആറാം കാതോലിക്കാ ആയിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20ാം ഓർമ്മപ്പെരുന്നാൾ ജനുവരി 25 മുതൽ 31 വരെ ശാസ്താംകോട്ട മൗണ്ട്...

കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധം : 3 ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

കൊൽക്കത്ത : കൊൽക്കത്തയിലെ ഡോക്ടർമാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജൂനിയർ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിഷേധക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ മൂന്നെണ്ണം സർക്കാർ അംഗീകരിച്ചു.കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ,ആരോഗ്യവകുപ്പിലെ...
- Advertisment -

Most Popular

- Advertisement -