Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓപ്പറേഷൻ തൂഫാൻ...

ഓപ്പറേഷൻ തൂഫാൻ : മണിമലയിൽ നാലു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ 

കോട്ടയം: ജില്ലാ പൊലീസിൻ്റെ ലഹരി വിരുദ്ധ സംഘത്തിൻ്റെ ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി യുവതി അടക്കം മൂന്നു പേരെ പിടികൂടി. മണിമലയിൽ നിന്നാണ് മൂന്നു പേരെയും പൊലീസ് സംഘം പിടികൂടിയത്.

കോട്ടയം മണിമല നെരിയത്തറ വീട്ടിൽ പയസ് ജേക്കബ്, ഏറത്തുവടകര കറുകപ്പള്ളിൽ കെ.സി ബിനു (49), ഭാര്യ സുജാതാ ബിനു (49) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യതത്. കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസ് ന്  ലഭിച്ച രഹസ്യ വിവരത്തിൻ്റെ  അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും മണിമല പൊലീസും ചേർന്നാണ് മിന്നൽ പരിശോധന നടത്തിയത്.

പ്രതിയായ പയസ് മുൻപും ഇത്തരത്തിൽ കഞ്ചാവ് വിൽപ്പന അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : എ ഡി എം നവീൻ ബാബുവിന്റെ മരണം വെറും ആത്മഹത്യയായി എഴുതി തള്ളാനുള്ള സർക്കാരിന്റെ വ്യഗ്രത കേസിന്റെ പ്രസക്തി ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് മുൻ മിസോറാം ഗവർണറും ബിജെപി...

കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത

ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഓണസമൃദ്ധി കര്‍ഷകചന്ത 2025,രാവിലെ 9 മണിക്ക് വാഴപ്പള്ളി  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഷിന്‍ തലകുളത്തിന്റെ അധ്യക്ഷതയില്‍  വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ഉല്‍ഘാടനം നിര്‍വഹിച്ചു....
- Advertisment -

Most Popular

- Advertisement -