Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പയിൽ സ്പോട്ട്...

പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല ; ദേവസ്വം ബോർഡ്

ശബരിമല : പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു . നിലയ്ക്കലിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രം. നിലയ്ക്കൽ- പമ്പ പാത വഴി ദർശനത്തിന് എത്തുന്ന ഭക്തർക്കായുള്ള സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റിയത്.

നിലയ്ക്കലിന് പുറമേ എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളുണ്ട്. പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കണമെന്ന ഒരു നിർദ്ദേശവും മുഖ്യമന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയിട്ടില്ല.വെർച്ചൽ ക്യൂ ബുക്ക് ചെയ്യാതെ നിലയ്ക്കൽ -പമ്പ പാതയിലൂടെ ദർശനത്തിന് ആഗ്രഹിക്കുന്ന ഭക്തർ, നിലയ്ക്കൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രത്തിൽ എത്തി ബുക്കിംഗ് നടത്തിയ ശേഷം വേണം ദർശനത്തിനായി എത്താനെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടില്‍ ഭൂമികുലുക്കമുണ്ടായെന്ന് സംശയം

വയനാട് : വയനാട്ടിൽ ചില സ്ഥലങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ...

നാലാം ക്ലാസുകാരനായ മകനെയും 26 നായ്ക്കളെയും വീട്ടിലാക്കി യുവാവ് നാടുവിട്ടു

തൃപ്പുണിത്തുറ : നാലാം ക്ലാസുകാരനായ മകനെയും 26 നായ്ക്കളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു.വിദേശത്തുള്ള ഭാര്യ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി മകനെ ബന്ധുക്കള്‍ക്ക് കൈമാറി.കഴിഞ്ഞ ഞായറാഴ്ച മുതലാണ് എരൂര്‍ തൈക്കാട്ട് ദേവീക്ഷേത്രത്തിനു സമീപം വാടകയ്ക്ക്...
- Advertisment -

Most Popular

- Advertisement -