Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduമലപ്പുറത്ത് അമീബിക്...

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം:അ‍ഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിനിയായ അ‍ഞ്ചുവയസുകാരി അതീവ ​ഗുരുതരാവസ്ഥയിൽ.മലപ്പുറം മൂന്നിയൂർ സ്വദേശിയായ പെൺകുട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററിൽ തുടരുന്നത്. മൂന്നീയുരിലെ പുഴയിൽ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം.

കഴിഞ്ഞ വർഷം ആലപ്പുഴയിൽ രോ​ഗം റിപ്പോർട്ട് ചെയ്തിരുന്നു. പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണിത്.  രോഗകാരിയായ അമീബ, നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് മനുഷ്യ ശരീരത്തിൽ കടക്കുന്നത്. പിന്നീട് തലച്ചോറിനെ ഗുരുതരമായി ബാധിക്കും. പനി തലവേദന, ഛർദി അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും : മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട : സംസ്ഥാനത്ത് ആയുഷ് ചികിത്സ സംവിധാനം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ആയുഷ് ചികത്സ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ...

സാമ്പത്തിക തട്ടിപ്പ് ആരോപണം : പ്രമോദ് നാരായണനെതിരെ  പൊലീസ് കേസെടുത്തു

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം.എൽ.എ പ്രമോദ് നാരായണനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ നൂറനാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടാം...
- Advertisment -

Most Popular

- Advertisement -