Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsKollamജടായുപ്പാറ സന്ദര്‍ശിക്കാന്‍...

ജടായുപ്പാറ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

കൊല്ലം: ‘രാമായണ’ സിനിമയുടെ റിലീസിന് പിന്നാലെ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കൊല്ലം ചടയമംഗലത്തെ ജടായുപ്പാറ  സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. സിനിമയിലെ ജടായു കഥാപാത്രത്തിന് ജടായുപ്പാറയിലെ കൂറ്റന്‍ ശില്‍പവുമായി സാമ്യമുള്ളത് ടൂറിസം മേഖലയില്‍ വലിയ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് ജടായുപ്പാറ സന്ദര്‍ശിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പ്രധാനമന്ത്രി കൊല്ലത്ത് എത്തുന്ന കൃത്യമായ തീയതി ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും സന്ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചത്.  പ്രധാനമന്ത്രിയുടെ വരവോടെ കൊല്ലത്തിന്റെയും തെക്കന്‍ കേരളത്തിന്റെയും ടൂറിസം വികസനത്തിന്  ഊര്‍ജ്ജം പകരുമെന്നാണ് പ്രതീക്ഷ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുമ്പമണ്ണിൽ യുവതിയ്ക്ക് വെട്ടേറ്റു: പരുക്ക് ഗുരുതരമല്ല

പത്തനംതിട്ട: തുമ്പമണ്ണിൽ നടുറോഡിൽ യുവതിയ്ക്ക് വെട്ടേറ്റു. തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കിളിമാനൂർ സ്വദേശിനി ബിന്ദു (41) നാണ് തലയ്ക്ക് വെട്ടേറ്റത്. ബിന്ദുവിനെ...

വെടിക്കെട്ടിന് പകരം സ്നേഹവീട് : ചലഞ്ച് ഏറ്റെടുത്ത് ചന്ദനപ്പള്ളി

പത്തനംതിട്ട :  ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ചരിത്രപ്രധാനമായ തീരുമാനത്തിൽ. ഇക്കൊല്ലത്തെ പെരുന്നാളിനോടനുബന്ധിച്ച് പതിവായി പള്ളി നേരിട്ട് നടത്തിവരുന്ന വെടിക്കെട്ട് ഒഴിവാക്കി, ആ തുക ഉപയോഗിച്ച് ഒരു...
- Advertisment -

Most Popular

- Advertisement -