Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഒരു കർഷകനും...

ഒരു കർഷകനും വിളവെടുത്ത ഉൽപന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുത്: മന്ത്രി പി പ്രസാദ്

ആലപ്പുഴ : ഒരു കർഷകനും വിളവെടുത്ത ഉൽപ്പന്നം വിൽക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ ഇടവിള കൃഷി വിളവെടുപ്പ്, നടീൽവസ്തുക്കളുടെ സംഭരണം, ഗ്രാമവിള പദ്ധതി പ്രഖ്യാപനം, ഇടവിള കിറ്റ് വിതരണോദ്ഘാടനം എന്നിവ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പത്തിയൂർ ഗ്രാമപഞ്ചായത്ത് തങ്ങളുടെ  നാടിൻ്റെ കാർഷിക പ്രാധാന്യം  തിരിച്ചറിഞ്ഞ് ജനങ്ങളെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു.  പത്തിയൂരിന്റെ ഓരോ ഇടങ്ങളിലും കൃഷി ചെയ്തപ്പോൾ വളരെയധികം ഉൽപ്പന്നങ്ങൾ വിളവെടുക്കാൻ സാധിച്ചു മന്ത്രി പറഞ്ഞു.

കേരളത്തിൽ 35% – 40% ക്യാൻസറിനു കാരണം ഭക്ഷണരീതിയാണ്. നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭക്ഷണത്തിൽ ശ്രദ്ധിക്കുക എന്നുള്ളതാണ്. പച്ചക്കറികൾ നാം ഉൽപ്പാദിപ്പിച്ചാൽ നമുക്ക് ആരോഗ്യം ഉറപ്പാക്കാം എന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എൽ.ഉഷ അധ്യക്ഷയായി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരുക്ക്

പത്തനംതിട്ട : പുനലൂർ ചെമ്മന്തൂരിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരുക്ക്. പുനലൂർ വാളക്കോട് താഴേക്കട വാതുക്കൽ സ്വദേശി നസീറി (55)നാണ് പരിക്കേറ്റത്. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഇന്ന്  രാവിലെ എട്ടുമണിയോടെ ആയിരുന്നു...

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി പോലീസ്

കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി ഉത്തരവായി.ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രമിനില്‍...
- Advertisment -

Most Popular

- Advertisement -