Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiയുവനടിയും സംഘവും...

യുവനടിയും സംഘവും ഡോക്ടറെ ആക്രമിച്ച കേസ് : ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്

കൊച്ചി : കൊച്ചിയില്‍ യുവനടിയും സംഘവും ഡോക്ടറെ മര്‍ദ്ദിച്ചുവെന്ന കേസില്‍ വഴിത്തിരിവ്. നടിയുടെ അടുത്ത ബന്ധുവിന്‍റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു.മദ്യം നല്‍കി ഡോ. ജോണ്‍സണ്‍ കെ വര്‍ഗീസ്‌ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി .ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

നവംബർ രണ്ടിന് നടി ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേര്‍ ചേര്‍ന്ന് വൈറ്റിലയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവ ഡോക്ടര്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ഫോണുകള്‍ തട്ടിയെടുത്തതായും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു.നടിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു.

കൊച്ചി: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി...

എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റി

തിരുവനന്തപുരം : എക്‌സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് സീറാം സാംബശിവ റാവുവിനെ മാറ്റി .സര്‍ക്കാരും മന്ത്രിയും അറിയാതെ ബാര്‍ ലൈസന്‍സ് നല്‍കിയെന്ന വിവാദത്തിനിടെയാണ് നടപടി .എക്‌സൈസ് മന്ത്രി എം. ലിജുവിന് സീറാം സാംബശിവറാവുവിന്റെ നിലപാടുകളോട്...
- Advertisment -

Most Popular

- Advertisement -