Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഐ ബി...

ഐ ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ വിഷയത്തില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. കേസില്‍ പ്രതിയായ വിവരം പൊലീസ് ഐ ബിയെ അറിയിച്ചിരുന്നു.

കേസിന്റെ വിശദാംശങ്ങളടക്കം പരിശോധിച്ച ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോ നടപടി സ്വീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞിറങ്ങിയ ശേഷമാണ് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്.സുകാന്തുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു.

സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹത്തില്‍ നിന്നും സുകാന്ത് ഒഴിഞ്ഞു മാറിയ മാനസിക വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം : മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : ശ്രീകാര്യത്ത് പ്ലസ് വൺ വിദ്യാർഥി അഭിരാമിന്റെ (17) കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. അഭിറാമിന്റെ സുഹൃത്തായ പതിനേഴുകാരന്‍, പതിനേഴുകാരന്റെ പെണ്‍സുഹൃത്ത് , ശ്രീകാര്യം സ്വദേശി ഉമര്‍ എന്നിവരെയാണ്...

നന്ദിഗ്രാം സ്ഥാനാർഥിയെ പിൻവലിക്കില്ല- ദേശീയപ്രശ്നമായി ഉയർത്തും: കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ: പശ്ചിമബംഗാളിലെ നന്ദിഗ്രാം നിയമസഭ ഉപതെരഞ്ഞെടുപ്പിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്നും മിലൻപ്രധാന്‍റെ അറസ്റ്റ് ദേശീയപ്രശ്നമായി ഉയർത്തുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ...
- Advertisment -

Most Popular

- Advertisement -