Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിരവധി മോഷണക്കേസിലെ...

നിരവധി മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി

ആലപ്പുഴ: ചമ്പക്കുളത്ത് പുല്ലങ്ങാടി ഭാഗത്ത് നിരവധി മോഷണങ്ങൾ  നടത്തിയ പ്രതിയെ പോലീസ് പിടികൂടി.  രതീഷ് (പൊടിപാറ വക്കൻ) 35 നെയാണ് നെടുമുടി പൊലീസ് സംഘം പിടികൂടിയത്. ഒക്ടോബർ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം.

പുല്ലങ്ങടി പളളിയുടെ കുരിശ്ശടിക്ക് തെക്കുവശം ഉള്ള പലചരക്ക് കടയുടെ താഴ് പൊളിച്ച് അകത്തു കയറിയ പ്രതി കടയിൽ നിന്നും  5000/-രൂപയും, മൊബൈൽഫോണും മോഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. കഴിഞ്ഞ 19 ന് പുലർച്ചെ രണ്ടു മണിയോടെ ചമ്പക്കുളം എസ്.എൻ.ഡി.പിയുടെ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ കേസിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ കല്ലു പാലത്തിന് സമീപത്ത് നിന്നും എസ്.എച്ച്.ഒ ഇൻസ്പെക്ടർ ബൈജു ജി യുടെ നേതൃത്വത്തിൽ എസ്.ഐ സുധിമോൻ ജി, സീനിയർ സിപിഒ രഞ്ജിത്, മോബിൻ, എബി, സിപിഒ അനു മാത്യു എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാര്‍ച്ച് 21 ലോക വനദിനം : വനമിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

തിരുവനന്തപുരം : മാര്‍ച്ച് 21 ലോക വനദിനാചരണത്തോട് അനുബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികള്‍ തിരുവനന്തപുരം വനംആസ്ഥാനത്ത് രാവിലെ 11.30 ന് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി വനമിത്ര...

ദൈവം ആരെന്നുള്ള തിരിച്ചറിവോടെ നാം ജീവിക്കണം : ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്

പരുമല: ദൈവം ആരെന്നുളള തിരിച്ചറിവോടെ കുഞ്ഞുങ്ങൾ ജീവിക്കണമെന്ന്   ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു. അഖില മലങ്കര ബാല സമാജം 43-മത് വാർഷിക ക്യാമ്പ് പരുമല സെമിനാരിയിൽ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
- Advertisment -

Most Popular

- Advertisement -