Thursday, March 27, 2025
No menu items!

subscribe-youtube-channel

HomeEducationതിരുവല്ല മാര്‍ത്തോമ്മാ...

തിരുവല്ല മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു മികച്ച വിജയം

തിരുവല്ല: ഈ വര്‍ഷത്തെ ഐ.സി.എസ്.ഇ (10-ാം ക്ലാസ്സ്) ഐ.എസ്.സി (12-ാം ക്ലാസ്സ്) പരീക്ഷകളുടെ ഫലപ്രഖ്യാപനത്തില്‍ തിരുവല്ല മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു മികച്ച വിജയം. നൂറു ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനത്തെ തന്നെ വിജയ ശതമാനത്തിലും മുന്‍പന്തിയില്‍ ഇടം പിടിച്ചു.76 പേര്‍ എഴുതിയ പത്താം ക്ലാസ്സ് പരീക്ഷയില്‍ 60 പേരും ഡിസ്റ്റിംഗ്ഷനോടുകൂടി പാസ്സായി. ഒന്നാം സ്ഥാനക്കാരനായ 99.2% മാര്‍ക്ക് കരസ്ഥമാക്കിയ സൈമണ്‍ ജേക്കബ് സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്താണ്. സാമുവല്‍ കോശി ജോണ്‍ (99%), നന്ദന രാജഗോപാല്‍ (98.4%), യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

12-ാം ക്ലാസ്സില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗത്തിലായി 58 പേര്‍ പരീക്ഷ എഴുതിയവരിൽ  നൂറു ശതമാനം വിജയവും  36 പേരും ഡിസ്റ്റിഗ്ഷനു മുകളില്‍ മാര്‍ക്ക് നേടിയവരാണ്.

സയന്‍സ് വിഭാഗത്തില്‍ 96.25% മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തിനര്‍ഹയായ അഷ്‌ന അന്നാ രഞ്ജിത്ത് കലാകായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭയാണ്. ഏബല്‍ ബിജി വര്‍ഗീസ് (96%), കെവിന്‍ റ്റി. ജോണ്‍ (94%) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കൊമേഴ്‌സ് വിഭാഗത്തിലുൂം കലാകായിക രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ തന്നെയാണ് പ്രഥമസ്ഥാനത്ത് വന്നിരിക്കുന്നത്. നവനീത് വി. കുമാര്‍ (95.75%), റോഹന്‍ ജോര്‍ജ്ജ് വര്‍ഗീസ് (89.5%), അനശ്വര്‍ പ്രതാപ് (88.25%) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.

ഹ്യുമാനിറ്റീസ് വിഭാഗത്തിലും എം.റ്റി.ആര്‍.എസ് വളരെ മുന്നിട്ടു നില്‍ക്കുന്നു. എഴുതിയ മുഴുവന്‍ പേരും ഡിസ്റ്റിഗ്ഷനോടുകൂടിയാണ് പാസ്സായത്. മാളവിക എസ് നായര്‍ (96%), വാഹില്‍ ഈശ്വര്‍ (93%), ഹന്ന സൂസന്‍ റെജി (92%) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 18-01-2025 Karunya KR-689

1st Prize Rs.80,00,000/- KR 584474 (KOZHIKKODE) Consolation Prize Rs.8,000/- KN 584474 KO 584474 KP 584474 KS 584474 KT 584474 KU 584474 KV 584474 KW 584474 KX 584474...

പാലക്കാട് ഉപതിരഞ്ഞെടുപ്പ് : പരസ്യപ്രചാരണത്തിന് ഇന്നു സമാപനം

പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം. നാളെ നിശ്ശബ്ദ പ്രചരണമാണ്. എഎൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ പി സരിൻ ,യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ...
- Advertisment -

Most Popular

- Advertisement -