Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeHealthഎ ഐ...

എ ഐ അധിഷ്ഠിത എക്സ് റേ പരിശോധനാ ക്യാമ്പ്

പത്തനംതിട്ട : ജില്ലാ ആരോഗ്യ വകുപ്പും ജില്ലാ ക്ഷയരോഗ കേന്ദ്രവും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുത്ത ഇരുപത്തിയാറ് പഞ്ചായത്തുകളിൽ എ. ഐ അധിഷ്ഠിത ക്ഷയരോഗ നിർണ്ണയ എക്സ്റേ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു . ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന  ഇത്തരത്തിലുള്ള  ക്യാമ്പുകളുടെ രണ്ടാം ഘട്ടത്തിന്  22-ന് പ്രമാടം പഞ്ചായത്തിൽ തുടക്കമാകും.

ജില്ലയിലെ ക്ഷയരോഗ സാദ്ധ്യത കുടിയ 26 പഞ്ചായത്തുകളിലാണ്  രണ്ടാം ഘട്ടത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. 2030 ഓടു കൂടി ജില്ലയെ ക്ഷയരോഗ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ക്യാമ്പുകളിൽ ആധുനിക നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എക്സ് റേ പരിശോധനയിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ക്ഷയരോഗ സാദ്ധ്യത കണ്ടെത്താൻ സാധിക്കും .

രോഗ സാദ്ധ്യത കണ്ടെത്തുന്നവരെ തുടർ പരിശോധനകൾക്കും ചികിത്സക്കുമായി ഉന്നത ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള ജലമേള: മേലുകരയും കോറ്റാത്തൂരും മന്നം ട്രോഫി നേടി

ആറന്മുള: ഭക്തിയുടെ തുഴയെറിഞ്ഞ് ആവേശത്തിൻ്റെ ഓളമുയർത്തി പമ്പാനദിയുടെ നെട്ടായത്തിൽ ഇന്ന്  നടന്ന ആറൻമുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തുർ പളളിയോടവും മന്നം ടോഫി കരസ്ഥമാക്കി. എ ബാച്ചിൽ അയിരൂർ,...

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്സ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ

തിരുവനന്തപുരം : നെഹ്‌റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്സ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ...

അഭിമുഖം

- Advertisment -

Most Popular

- Advertisement -