Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഭക്ഷ്യ പൊതുവിതരണ...

ഭക്ഷ്യ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുക ലക്ഷ്യം: മന്ത്രി അനൂപ് ജേക്കബ്

പത്തനംതിട്ട: സംസ്ഥാനത്തെ ഭക്ഷ്യ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുക സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിൽ തോണിപ്പുഴയിലെ സപ്ലൈകോ മാവേലി സ്റ്റോർ നവീകരിച്ച് സൂപ്പർ സ്റ്റോറാക്കിയതിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സാധനങ്ങൾ നേരിട്ട് കണ്ട്  തിരഞ്ഞെടുക്കാൻ  ആളുകൾക്ക് കൂടുതൽ സൗകര്യമുള്ള  സൂപ്പർ സ്റ്റോറുകൾ സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു വരികയാണ്.  മാവേലി സ്റ്റോറുകൾക്ക് പകരം സൂപ്പർ സ്റ്റോറുകളാണ്  ഇനി പുതിയതായി ആരംഭിക്കുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ കൺവീനിയൻസ് സ്റ്റോർ ഒക്ടോബർ ആദ്യവാരം എറണാകുളത്ത് ആരംഭിക്കും. ഇത് മറ്റ് മെട്രോ നഗരങ്ങളിലും നടപ്പാക്കും.

സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. കഴിഞ്ഞ ഓണക്കാലത്ത്  ഒരു മാസത്തിനകം  500 കോടി രൂപയിലധികം വിറ്റു വരവ് നേടി  പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ ഫലപ്രദമായി എത്തിക്കാൻ സപ്ലൈകോ വഴി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എൽസി ക്രിസ്റ്റഫർ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല്ല ആദ്യ വിൽപ്പന നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ടി. കെ. രാമചന്ദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന് പത്തനംതിട്ട ‘ജില്ലയില്‍ തുടക്കമായി

പത്തനംതിട്ട: സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയുള്ള നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിക്ക്  പത്തനംതിട്ട ജില്ലയില്‍ തുടക്കമായി.  പ്രത്യേകം പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളില്‍...

പൂജയോടനുബന്ധിച്ച് പ്രത്യേക ട്രെയിൻ സൗകര്യം ഒരുക്കി ദക്ഷിണ റെയിൽവേ

ചെന്നൈ: പൂജാ ഫെസ്റ്റിവലിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ ചെന്നൈ എഗ്മോർ - തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു.  ചെന്നൈ - തിരുവനന്തപുരം, ട്രെയിൻ നമ്പർ 06075...
- Advertisment -

Most Popular

- Advertisement -