Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsമെസ്സിയുടെ പേരിലെ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; ഡിപിആർ തയ്യാറാക്കിയതിലും തട്ടിപ്പെന്ന് കണ്ടെത്തൽ

തിരുവനന്തപുരം : മെസ്സിയുടെ പേരിലെ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.സ്പോര്‍ട്സ് കേരള ഫൗണ്ടേഷൻ തയ്യാറാക്കിയ . മത്സരങ്ങളുടെ വിശദമായ പദ്ധതി റിപ്പോർട്ടായ ഡിപിആർ തയ്യാറാക്കിയതിലും ക്രമക്കേടുണ്ടായെന്നാണ് കണ്ടെത്തൽ.സ്പോണ്‍സര്‍ക്ക് കൊള്ള ലാഭം കൊയ്യാവുന്ന തരത്തിലാണ് ഡിപിആർ തയ്യാറാക്കിയത്.

വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ചു കാട്ടിയുള്ളതാണ് ഡിപിആര്‍. വരുമാനം 82 കോടി രൂപ, ചെലവ് 210 കോടി രൂപ എന്നിങ്ങനെയായിരുന്നു ഡിപിആർ. വലിയ തോതിൽ വരുമാനം ലഭിക്കാവുന്ന മറ്റ് മേഖലകൾ ഒഴിവാക്കി ടിക്കറ്റ് വിൽപ്പനയും സംപ്രേഷണാവകാശവും മാത്രമാണ് പ്രധാന വരുമാന സ്രോതസുകളായി ഡിപിആറിൽ ഉൾപ്പെടുത്തിയിരുന്നത്.

128 കോടിയുടെ കമ്മി സർക്കാർ ബജറ്റ് ഗ്രാന്റിലൂടെ നികത്തണമെന്നായിരുന്നു ശുപാർശ.ഇതിലൂടെ സ്പോണ്‍സര്‍ക്ക് വൻ ലാഭം ഉണ്ടാക്കാൻ വഴിയൊരുക്കി.കായിക സെക്രട്ടറി എൻ. പ്രശാന്തിന്റെ രണ്ടാമത്തെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലാളികളുടെ അവകാശങ്ങളെ ക്കുറിച്ച് ഓർമ്മിപ്പിക്കുന്ന ദിവസം. 1886ൽ ഷിക്കാഗോയിൽ ഉണ്ടായ ഹേമാർക്കറ്റ് കൂട്ടക്കൊലയുടെ ഓർമപുതുക്കലാണ് ലോക തൊഴിലാളി ദിനമായി ആചരിക്കുന്നത്. ജോലി സമയം എട്ടുമണിക്കൂറാക്കി...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പാനിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകൾ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം  ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി. പെരുമ്പെട്ടി എഴുമറ്റൂർ ചാലാപള്ളി പുള്ളോലിതടത്തിൽ വീട്ടിൽ സുബിനെ(28) ആണ് ജില്ലാ പോലീസ്...
- Advertisment -

Most Popular

- Advertisement -