Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവിഡി സതീശന്...

വിഡി സതീശന് കനത്ത സുരക്ഷ: പുതുയുഗയാത്ര ഇന്ന് ആലപ്പുഴയില്‍

തിരുവനന്തപുരം: കെ.എസ്.യു പ്രതിഷേധത്തനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ആക്രമണമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് പ്രത്യേക സുരക്ഷ. പ്രതിപക്ഷ നേതാവിനൊപ്പം പത്ത് പേരടങ്ങുന്ന ക്യൂആര്‍ടി സംഘത്തെ നിയോഗിച്ചു. അതാത് സ്ഥലങ്ങളിലെ ഡിവൈഎസ്പി മാര്‍ക്ക് സുരക്ഷ ചുമതല നല്‍കും. പരിപാടി നടക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.

പുതുയുഗയാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ 6 മണ്ഡലങ്ങളിലാണ് പര്യടനം നടത്തുന്നത്. ഇടത് സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് നടപടി. വീണാ ജോര്‍ജിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ഇന്നലെ സിപിഎം പ്രതിഷേധം നടത്തിയിരുന്നു. കോടിയേരിയില്‍ ഇന്നലെ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചിരുന്നു. ഇതിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.

വീണാ ജോര്‍ജിനു പരിക്കേറ്റ സംഭവത്തില്‍ അഞ്ച് കെഎസ് യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, അഹമ്മദ് യാസീന്‍, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലഗതാഗത ബോട്ടുകളിൽ പുസ്തകത്തോണി എന്ന ആശയത്തെ വിപുലീകരിക്കുവാൻ  ഗതാഗത വകുപ്പിൻ്റെ  നിർദേശം

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിലവിൽ സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളിൽ പുസ്തകതോണി എന്ന ആശയം വിപുലീകരിക്കുന്നു. മൊബൈൽ ഫോൺ തരംഗത്തിലേക്കു അടിമപ്പെട്ട പുതിയ തലമുറയെ അറിവിന്റെ പാതിയിലേക്ക് നയിക്കുന്നതിനും യാത്ര വിരസത...

Kerala Lottery Results : 16-07-2025 Dhanalekshmi DL-10

1st Prize Rs.1,00,00,000/- DT 385280 (ERNAKULAM) Consolation Prize Rs.5,000/- DN 385280 DO 385280 DP 385280 DR 385280 DS 385280 DU 385280 DV 385280 DW 385280 DX 385280...
- Advertisment -

Most Popular

- Advertisement -