കൊല്ലം : കൊല്ലം നെടുമ്പനയില്‍ വീട്ടിൽ ആഹാരം കഴിച്ചുകൊണ്ടിരിക്കേ ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പൊള്ളലേറ്റു.നെടുമ്പന അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പൊള്ളലേറ്റത്.ഉച്ചയ്‌ക്ക് രണ്ടോടെയായിരുന്നു സംഭവം.
ഇടിയേറ്റ് വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു.കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റപ്പോള്‍ ശ്രീദേവിക്ക് വയറിന്റെ ഭാഗത്താണ് പൊള്ളലേറ്റത്.ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു





