വാഷിങ്ടൺ : അമേരിക്കയിലെ ലൊസാഞ്ചലസിൽ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിമാനത്താവളത്തിനും നാശനഷ്ടമുണ്ടായി.ലൊസാഞ്ചലസിന് സമീപമുള്ള മാൻഹട്ടൻ ബീച്ച് തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.





