Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiരാമായണ കഥ...

രാമായണ കഥ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം: നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര

മുംബൈ: രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്ന് രാമായണ സിനിമയുടെ നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക സൗന്ദര്യത്തോടും അന്തസ്സോടും കൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും നിർമ്മാതാവ് നമിത് മൽഹോത്ര വ്യക്തമാക്കി.

4000 കോടി രൂപചെലവില്‍ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. സിനിമ ഇതിനോടകം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴി‍ഞ്ഞു.

എല്ലാത്തരം സിനിമാ സങ്കൽപ്പങ്ങൾക്കും അതീതമായിട്ടാണ് ശബ്ദത്തിലും ചിത്രത്തിലും ചിത്രീകരണത്തിലും നടീനടന്മാരുടെ രീതിയിലും വന്നിരിക്കുന്ന കൃത്യത.  പ്രധാന കഥാപാത്രമായ ശ്രീരാമനെ അവതരിപ്പിക്കുന്ന രൺബീർ കപൂറും, സീതയായി വരുന്ന സായി പല്ലവിയും  രാവണനെ അവതരിപ്പിക്കുന്ന യാഷും ഏറെ ശ്രദ്ധേയമായി അഭിനയിച്ചിരിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; സംസ്ഥാനത്ത് നവംബർ 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ക്കും ആന്‍ഡമാന്‍ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത ആറു മണിക്കൂറിനകം ഇത്...

മൂഴിയാർ ഡാമിൻറെ ഷട്ടറുകൾ തുറന്നേക്കും : ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ

പത്തനംതിട്ട :  മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ശക്തമായ  മഴയെത്തുടർന്ന് സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിൻറെ ഷട്ടറുകൾ  ഉയർത്താൻ സാധ്യത. ഡാമിലെ ജലനിരപ്പ് നിലവിൽ ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്റർ എത്തിയിട്ടുണ്ട്. ഇത്...
- Advertisment -

Most Popular

- Advertisement -