Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅമിതവണ്ണത്തിനെതിരായ പ്രചാരണം:...

അമിതവണ്ണത്തിനെതിരായ പ്രചാരണം: മോഹന്‍ലാല്‍ അടക്കം പത്തുപേരെ ചലഞ്ച് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി : അമിതവണ്ണത്തിന് എതിരായ പ്രചാരണം നയിക്കാൻ മോഹന്‍ലാല്‍ അടക്കം പത്തുപേരെ നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗായിക ശ്രേയ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എന്നിവരുൾപ്പെടെ പത്തുപേരെയാണ് നാമനിർദേശം ചെയ്തത്. സാമൂഹികമമാധ്യമമായ എക്‌സ് വഴിയാണ് മോദി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രി പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഭക്ഷ്യ എണ്ണയുടെ ഉപഭോ​ഗം പത്ത് ശതമാനം കുറച്ച് അമിതവണ്ണം നിയന്ത്രിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓളപ്പരപ്പിലെ ആവേശം റോഡിലേക്കും: വള്ളംകളി എക്‌സ്പ്രസ്’ യാത്ര തുടങ്ങി

ആലപ്പുഴ: 72-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ആവേശം കരയിലെത്തിച്ച് 'വള്ളംകളി എക്‌സ്പ്രസ്' യാത്ര തുടങ്ങി. വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പ്രചാരണ വാഹനമായ 'വള്ളംകളി എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ...

വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാള്‍ പിടിയില്‍

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന് തീയിട്ടയാള്‍ പിടിയില്‍. മുളക്കുഴ പൂപ്പങ്കര സ്വദേശി അനൂപ് ( 37 ) ആണ് പൊലീസ് പിടിയിലായത് .സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്...
- Advertisment -

Most Popular

- Advertisement -