Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeSpiritualചെറിയ പെരുന്നാൾ  ഇന്ന് 

ചെറിയ പെരുന്നാൾ  ഇന്ന് 

പത്തനംതിട്ട : വ്രത വിശുദ്ധിയുടെ നാളുകൾക്ക് വിടചൊല്ലി മുസ്ലിം ലോകം ഇന്ന്  ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു . പ്രഭാതം മുതൽ പ്രദോഷം വരെ  അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസ്സും ശരീരവും  നാഥന് സമർപ്പിച്ച വിശ്വാസികൾക്ക് ഇന്ന്  സന്തോഷത്തിൻ്റെ  സുദിനം കൊണ്ടാടും.  

ഒരു മാസം നീണ്ട് നിന്നിരുന്ന  വ്രതത്തിലൂടെ കൈവരിച്ച പരിശീലനം പ്രായോഗിക രൂപത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കുക എന്ന പ്രതിജ്ഞയോടെ പുണ്യ മാസത്തിലെ മുപ്പത് ദിനരാത്രങ്ങള്‍ പൂര്‍ത്തിയാക്കി  പെരുന്നാള്‍ ആഘോഷിക്കുന്നത്.

ഇന്നലെ  വൈകീട്ടോടെ പള്ളികളില്‍ നിന്നും മുസ്‌ലിം ഭവനങ്ങളില്‍ നിന്നും ഈദിന്റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് ആല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തി തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. ദാനധര്‍മമായ ഫിത്വര്‍ സക്കാത്ത് കൊടുത്തുകൊണ്ടാണ് പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നത്. രാവിലെ കുളിച്ചു പുതുവസ്ത്രങ്ങളണിഞ്ഞ് മസ്ജിദുകളിലെത്തി ചെറിയ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങുക.

പള്ളികളില്‍ നടക്കുന്ന പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും പുരോഹിതർ  നേതൃത്വം നല്‍കും. തുടര്‍ന്ന് ബന്ധുവീടുകളിലും സുഹൃത്ത്  വീടുകളിലും സന്ദര്‍ശനം നടത്തി ഈദാശംസകള്‍ കൈമാറും.   

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സനാതന ധർമ്മമാണ് ഹിന്ദു മതത്തിൻ്റെ അടിസ്ഥാനം – ഡോ. മോഹൻ ഭഗവത്

അയിരൂർ : സനാതന ധര്‍മ്മമാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാനമെന്നും നന്മയ്ക്കുവേണ്ടിയുള്ളതാണ് ഹിന്ദുമതമെന്നും ഡോ. മോഹന്‍ ഭഗവത്. ചെറുകോൽപ്പുഴ വിദ്യാധിരാജ നഗറില്‍ ഇന്ന് നടന്ന ഹിന്ദു ഏകത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധര്‍മ്മത്തില്‍...

ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ നേതൃയോഗം

പത്തനംതിട്ട : കുട്ടികളെ രാഷ്ട്രീയത്തിൻ്റെയും ലഹരിയുടേയും ഇരകൾ ആക്കരുതെന്ന് ഡി.സി.സി.പ്രസിഡൻ്റ് പ്രെഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു . ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ജവഹർ ബാൽ...
- Advertisment -

Most Popular

- Advertisement -