Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeEdathuaഅമ്പലപ്പുഴ-തിരുവല്ല സംസ്ഥാന...

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ വെള്ളം കയറി

എടത്വ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് വെള്ളം കയറി. ഈ റൂട്ടിലൂടെയുള്ള കെഎസ്ആര്‍റ്റിസി സര്‍വീസ് നിര്‍ത്തിവച്ചിട്ടില്ല. നീരേറ്റുപുറം-മുട്ടാര്‍-കിടങ്ങറ, മിത്രക്കരി-മുട്ടാര്‍, എടത്വ-കളങ്ങര-വേഴപ്ര, എടത്വ-തായങ്കരി- കൊടുപ്പുന്ന എന്നീ റോഡുകളിലെ കെഎസ്ആര്‍റ്റിസി സര്‍വീസ് നിര്‍ത്തിവച്ചു. 

കുട്ടനാട്- അപ്പര്‍ കുട്ടനാട് മേഖലകളിൽ ഏറെക്കുറെ വെള്ളത്തില്‍ ആയ അവസ്ഥയിലാണ്.   മഴയും ശക്തമായ കാറ്റും കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലെ താമസക്കാരെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ നാല് തവണയാണ് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്. ദിവസങ്ങളായി പെയ്യുന്ന മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും വര്‍ധിച്ചതോടെ വീണ്ടും പ്രതിസന്ധി നേരിടുകയാണ്. അപ്പര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇതിനോടകം മുങ്ങി.

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ വെള്ളത്തിന്‍റെ വരവും നിലച്ചിട്ടില്ല. സംഭരണ ശേഷിക്ക് അതീതമായി ഒഴുകിയെത്തുന്ന ജലവും മഴവെള്ളവും കെട്ടിക്കിടന്ന് ജലനിരപ്പ്  ഉയരുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിലെ പള്ളിപ്പാന: ദിക്കു ബലിയും ചെറിയ അടവിയും നാളെ

അമ്പലപ്പുഴ: പള്ളിപ്പാനയുടെ പത്താം ദിനമായ ചൊവ്വാഴ്ച വേറിട്ട കാഴ്ചകൾ ഒരുക്കി ദിക്കു ബലിയും ചെറിയ അടവിയും നടക്കും. അഷ്ടദിക്ക് പാലകർക്ക് ബലി അർപ്പിക്കുന്ന ചടങ്ങാണ് ദിക്കു ബലി (കട്ടിൽ ബലി). യജ്ഞവേദിയിലോ ക്ഷേത്ര...

എച്ച്1എൻ1 പനി : മുൻ കരുതൽ വേണം – ജില്ലാ മെഡിക്കൽ ഓഫീസർ

ആലപ്പുഴ: ജില്ലയിൽ ഈ വർഷം ഇതുവരെ 35 എച്ച് 1 എൻ 1 കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മാസത്തിലും മെയ് മാസത്തിലും ജില്ലയിൽ 9 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. ഈ...
- Advertisment -

Most Popular

- Advertisement -