Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsഇഎംഎസിന്റെ ഇളയ...

ഇഎംഎസിന്റെ ഇളയ മകള്‍ ഇഎം രാധ അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഇളയ മകള്‍ ഇഎം രാധ അന്തരിച്ചു. എഴുത്തുകാരിയും സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തകയും വയോജന കമ്മീഷന്‍ അംഗവുമാണ്. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം നെടുമങ്ങാടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

വനിതാ കമ്മീഷന്‍ മുന്‍ അംഗമായിരുന്നു. വനിതാ കമ്മീഷന്‍ അംഗമായിരുന്നപ്പോള്‍ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. വഴുതക്കാട് കോട്ടണ്‍ഹില്‍ ഹൈറ്റ്സിലായിരുന്നു താമസം.

രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന രാധ എഴുത്തിലൂടെയും പൊതുപ്രവര്‍ത്തനത്തിലൂടെയുമാണ് ശ്രദ്ധേയയായത്. ഇ എം എസിനെക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന ‘ഇ എം എസ്- മകളുടെ ഓര്‍മകള്‍’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജകുടുംബാംഗത്തിൻ്റെ മരണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ക്ഷേത്രം അടച്ചു

പന്തളം : പന്തളം രാജകുടുംബാംഗത്തിൻ്റെ മരണത്തെ തുടർന്ന് പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു. രാജകുടുംബാംഗം കൈപ്പുഴ മുണ്ടയ്ക്കൽ കൊട്ടാരത്തിൽ  തിരുവോണം നാൾ ലക്ഷ്മി തമ്പുരാട്ടി (83) ആണ് മരിച്ചത്.  ഇന്ന്...

ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചതിന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ എൻ‌എസ്‌എസ്

ചങ്ങനാശ്ശേരി : ആഗോള അയ്യപ്പ സംഗമം ബഹിഷ്കരിച്ചതിന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ നായർ സർവീസ് സൊസൈറ്റി. ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശബരിമല ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ...
- Advertisment -

Most Popular

- Advertisement -