Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsകുമ്പഴയിലെ ട്രാഫിക്...

കുമ്പഴയിലെ ട്രാഫിക് സിഗ്നൽ ഇന്ന് മുതൽ പ്രവർത്തനസജ്ജമാകും

പത്തനംതിട്ട: പത്തനംതിട്ട ടൗണിലേക്കുള്ള പ്രധാന പ്രവേശനകവാടമായ കുമ്പഴ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കുമ്പഴ ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനം ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. വൈകിട്ട് നാലിന് അബിൻ വർക്കി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.

കുമ്പഴ ജംഗ്ഷനിൽ വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും കുമ്പഴ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾക്കും സുഗമമായി കടന്നുപോകാൻ പുതിയ സംവിധാനം സഹായകമാകും.

ട്രാഫിക് നിയന്ത്രണം കാര്യക്ഷമമാക്കാനും അപകടസാധ്യത കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. സിഗ്നൽ സംവിധാനം നിലവിൽ വരുന്നതോടെ ഏറെക്കാലമായുള്ള പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെസ്റ്റ് നൈൽ പനി : ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം ; മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ...

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്‍റെ മൊഴി

തിരുവനന്തപുരം  : കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയുടെ കഴുത്തിന് പരിക്കേറ്റ സംഭവത്തിൽ ഉന്തിലും തള്ളിലും പെട്ടാണ് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴി.ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതിയിലാണ് കെഎസ്‍യുക്കാരായ...
- Advertisment -

Most Popular

- Advertisement -