Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsഅർജുനായുള്ള തിരച്ചിൽ...

അർജുനായുള്ള തിരച്ചിൽ : ലോറിക്കുള്ളിൽ അർജുൻ ഉണ്ടോ എന്ന് പരിശോധിക്കും

ഷിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ പുഴക്കടിയിൽ കിടക്കുന്ന ലോറിക്കുള്ളിൽ ഉണ്ടോ എന്ന് പരിശോധിക്കും.ഇന്ന് മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘം ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്കടിയിലെ ദൃശ്യം കിട്ടും. ഉച്ചയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം.

ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തിൽ കാബിനുളളിൽ അർജുൻ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ആദ്യം പരിശോധിക്കുക. കരയിൽ നിന്നും 40 അടി അകലെ 15 മീറ്റർ ആഴത്തിലാണ് ലോറി കിടക്കുന്നത്.ഷിരൂരിൽ പെയ്യുന്ന കനത്ത മഴ ദൗത്യത്തിന് വലിയ വെല്ലുവിളിയാണ്. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ പെയ്താൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ നടക്കില്ലെന്ന് അധികൃതർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്ത് കാവ് പൊങ്കാല : ഭക്തജന സേവാകേന്ദ്രം ആരംഭിച്ചു

തിരുവല്ല : ചക്കുളത്ത് കാവ് പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്ക് സഹായത്തിനായി ചക്കുളത്ത് കാവ് ശ്രീഭഗവതി ക്ഷേത്രവും ചക്കുളത്തമ്മ സേവാസമിതിയുടെയും സംയുക്ത നേതൃത്വത്തിൽ നടത്തുന്ന ഭക്തജന സേവാകേന്ദ്രങ്ങളുടെ പ്രവർത്തനോദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌...

സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു .രാജവ്യാപകമായി 244 ജില്ലകളിലാണ് മോക്ക്ഡ്രില്‍ നടന്നത്. അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ...
- Advertisment -

Most Popular

- Advertisement -