Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKannurനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം നടക്കും. തലശേരി ജില്ലാ കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബവും കക്ഷിചേരും.

തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരൻ പ്രശാന്തിന്‍റെ മൊഴിയും ആയുധമാക്കിയാവും പ്രതിഭാഗം വാദം. ഫയൽനീക്കം വൈകിപ്പിച്ചതിനെയാണ് വിമർശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്നുമായിരിക്കും ദിവ്യ വാദിക്കുന്നത്. ഒക്ടോബർ 29-നാണ് ദിവ്യ റിമാൻഡിലായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരാധനാലയങ്ങളിൽ വന്യജീവി ആക്രമണം : അധികാരികളുടെ നിസംഗത അപലപനീയം –  അഡ്വ. ബിജു ഉമ്മൻ

കോട്ടയം: ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന വന്യജീവികളുടെ ആക്രമണത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടും അധികാരികളുടെ നിസ്സംഗ സമീപനം തുടരുന്നത് അപലപനീയമാണെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു. അടൂർ കിളിവയൽ മർത്തശ്മുനി...

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് നേതാവിന്റെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

ഗാസ :ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസ് മേധാവി ഇസ്മയിൽ ഹനിയയുടെ 3 മക്കളും 4 ചെറുമക്കളും കൊല്ലപ്പെട്ടു.ഗാസ സിറ്റിയിലെ ഷാതി അഭയാർഥി ക്യാംപിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.ഹനിയയുടെ മക്കൾ ഹമാസിന്റെ...
- Advertisment -

Most Popular

- Advertisement -