Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalസുവേന്ദു അധികാരി...

സുവേന്ദു അധികാരി സർക്കാർ ബംഗാളിൽ ഗുണ്ടാനിയമം പാസാക്കി

കൊൽക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ ‘വെസ്റ്റ് ബംഗാള്‍ പബ്ലിക് സേഫ്റ്റി ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് ബില്‍-2026’ പാസാക്കി.പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് നടന്ന വോട്ടെടുപ്പില്‍ 41-നെതിരെ 176 വോട്ടുകള്‍ക്കാണ് ബില്‍ അംഗീകാരം നേടിയത്.

പൊതുമുതല്‍ നശിപ്പിക്കുന്നവർ ,സംഘടിത അക്രമസംഘങ്ങള്‍, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായ ഏതൊരാളേയും ഒരു വർഷംവരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെക്കാൻ ഈ നിയമം ഭരണകൂടത്തിന് അനുമതി നൽകുന്നു. ജില്ലാ മജിസ്ട്രേറ്റുമാർക്കും പോലീസ് കമ്മിഷണർമാക്കും ഇതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാം.

പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നവരുടെ സ്ഥാവര-ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നഷ്ടപരിഹാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. കള്ളക്കടത്ത് അനധികൃത മണൽ ഖനനം, വന്യജീവി-വനം കൊള്ള എന്നിവയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹരിപ്പാട്‌ അതിഥി തൊഴിലാളിയുടെ മരണത്തിൽ യുവാവ് പിടിയിൽ

ആലപ്പുഴ : ഹരിപ്പാട് ഡാണാപ്പടിയില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ മത്സ്യവില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ യുവാവ് പിടിയിൽ. ചെറുതന സ്വദേശി യദുകൃഷ്ണന്‍ ആണ് പിടിയിലായത് .ബംഗാൾ സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ ഓംപ്രകാശാണ് (42) ശനിയാഴ്ച്ച കൊല്ലപ്പെട്ടത്....

ഇനി അമേരിക്കയുടെ സുവർണ കാലം : പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വിജയമുറപ്പിച്ചു. ട്രംപിന് 267 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന്...
- Advertisment -

Most Popular

- Advertisement -