Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി: ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ അപകടം ഒഴിവായി

തിരുവനന്തപുരം : ബാലരാമപുരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകി മാറി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വലിയ അപകടമാണ് ഒഴിവായത്.  ബാലരാമപുരത്ത് നിന്നും വിഴിഞ്ഞത്തേയ്ക്ക് പോയ ബസിന്‍റെ വീലുകളാണ് മംഗലത്തുകോണത്തു വച്ച് ഇളകി മാറിയത്.

ജംഗ്ഷനിൽ നിർത്തിയ ശേഷം പുറപ്പെടുമ്പോൾ ബ്രേക്ക് ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ടു. ഉടൻ സൈഡിലേക്ക് ഡ്രൈവർ ബസ് ഒതുക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ പിൻവശത്തെ വീലുകൾ ഇളകി ബസിൽ നിന്നും വേർപെട്ട് നിൽക്കുന്ന അവസ്ഥയിലാണെന്ന് മനസിലായത്. ഉടനെ യാത്രക്കാരെ മറ്റ് വാഹനങ്ങളിൽ കയറ്റിവിട്ടു. ആക്സിലും അനുബന്ധ യന്ത്രസാമഗ്രികളും ഒടിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ബസിന്‍റെ കാലപ്പഴക്കമാണ് അപകടത്തിനുള്ള കാരണമെന്ന് യാത്രക്കാർ പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു

കോട്ടയം:രാത്രി 9 മണിക്ക് ശേഷം മദ്യം നൽകാത്തതിന്റെ പ്രകോപനത്തിൽ ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു.കോട്ടയം ഉഴവൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകര്‍ത്തത്.അയർക്കുന്നം സ്വദേശി തോമ ഹെൽമറ്റ് ധരിച്ചെത്തിയാണ്...

ആലപ്പുഴ എ.എം.പി.എ നോർത്ത് റെയിൽവേ ഗേറ്റ് അടച്ചിടുന്നത് 22-വരെ നീട്ടി

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 91-ൽ (എ.എം.പി.എ നോർത്ത്) നടക്കുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ ലെവൽ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി മേയ് 22-ന് വൈകിട്ട് ആറുമണി വരെ...
- Advertisment -

Most Popular

- Advertisement -