Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsഅനധികൃതമായി എം...

അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി പിടികൂടി

തിരുവല്ല: അനധികൃതമായി എം സാൻഡ് കടത്തിയ ടിപ്പർ ലോറി  പുളിക്കീഴ് പോലീസ് പിടികൂടി. തിരുവല്ല – അമ്പലപ്പുഴ റോഡിൽ  വാഹന പരിശോധനയ്ക്കിടെ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപം  ഇന്ന് രാവിലെ 11 ഓടെ എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ലോറി പിടികൂടിയത്.

ടിപ്പർ ഓടിച്ച ആലപ്പുഴ എണ്ണക്കാട് ബുധനൂർ കടമ്പൂർ തൃപ്പിലിത്തറ വീട്ടിൽ ഉണ്ണികൃഷ്ണനെ ചോദ്യം ചെയ്തപ്പോൾ എം സാൻഡ് കൊണ്ടുപോകാനുള്ള നിയമപരമായ പാസ്സോ അനുമതിയോ  ഇല്ലായിരുന്നു.  ലോറി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ജിയോളജി വകുപ്പിന് കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നിയിലെ പ്രസംഗം : പൊതുയോഗത്തിൽ ചോദ്യം ചോദിച്ചാൽ അത് തന്നെയായിരിക്കും മറുപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോന്നിയിലെ പ്രസംഗത്തിനിടയിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചോ എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ല പൊതുയോഗം .പൊതുയോ​ഗത്തിന് അതിന്റേതായ രീതിയുണ്ട്. പൊതുയോഗത്തിൽ...

വോട്ടർപട്ടിക പുതുക്കൽ : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലയിൽ സന്ദർശനം നടത്തി

ആലപ്പുഴ: ജില്ലയിലെ വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ  സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ  ഡോ.ഡി സജിത് ബാബു വിവിധ വില്ലേജ് ഓഫീസുകളിൽ സന്ദർശനം നടത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന വോട്ടർപട്ടിക പുതുക്കൽ...
- Advertisment -

Most Popular

- Advertisement -