Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKochiഷാജി കൈലാസും...

ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ ടീസർ  റിലീസ് ചെയ്തു

കൊച്ചി: ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ സിനിമയുടെ ഒഫീഷ്യല്‍ ടീസർ വിഷു ദിനത്തില്‍ റിലീസ് ചെയ്തു. ഗെയിം ഓഫ് സർവൈവല്‍’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണെന്ന സൂചനയാണ് ടീസർ നല്‍കുന്നത്.

കെ.കെ. പോള്‍സണ്‍ എന്ന മാസ്സ് കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തില്‍ അവതരിക്കുന്നത്. നാല് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന തന്റെ അനിയനെക്കുറിച്ചുള്ള പവർഫുള്‍ ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ടീസറില്‍ വമ്പൻ കാർ ചേസിംഗുകളും, തീപാറുന്ന സംഘട്ടന രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ‘വരവ്’ പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്.

ഓള്‍ഗാ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, ബൈജു സന്തോഷ്‌, സുകന്യ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, ദീപക് പറമ്പോല്‍, അസീസ് നെടുമങ്ങാട് എന്നിങ്ങനെ വലിയൊരു താരനിര  ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡൽഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും .നിർമല സീതാരാമന്റെ തുടര്‍ച്ചയായ എട്ടാം ബജറ്റാണ് .രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിക്കുന്നത് .ഇടത്തരക്കാരുടെയും പിന്നാക്കവിഭാഗങ്ങളുടെയും...

സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചു : ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍

കൊച്ചി : സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ‌ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. നടിമാർ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ...
- Advertisment -

Most Popular

- Advertisement -