Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങോളിൽ ടച്ചിങ്‌...

പെരിങ്ങോളിൽ ടച്ചിങ്‌ വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി

തിരുവല്ല: കെ എസ് ഇ ബി യുടെ  ടച്ചിങ്‌ വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി. മണിപ്പുഴ ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  കോതേകാട്ടു പാലത്തിനു സമീപം കോതേകാട്ടു പുത്തൻപുരക്കൽ അജയ്ഗോപിനാഥിന്റെ പുരയിടത്തിലെ കുലയ്ക്കാറായ വാഴകളും, പുരയിടത്തിന്റെ സംരക്ഷണ വേലിയും  തൊഴിലാളികൾ വെട്ടി നശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം.  സംഭവം നടന്ന ദിവസം അജയ് ഗോപിനാഥും  കുടുംബവും സ്ഥലത്തില്ലായിരുന്നു. പിന്നീട് വീട്ടിൽ എത്തിയപ്പോൾ ആണ് കാര്യം അറിയുന്നത്.

സംഭവത്തിൽ ഇലട്രിക്കൽ സെക്ഷൻ അസി എഞ്ചിനീയർക്കു പരാതി നൽകിയതിനെ തുടർന്നു അധികൃതർ  സ്ഥലത്തെത്തി നേരിട്ട് ബോധ്യപ്പെട്ടു. പരാതിയിൽ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദേശം നൽകാമെന്നും ഉറപ്പു നൽകിയതായി അജയ് ഗോപിനാഥ്‌ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട: കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും ജില്ലാ കലക്ടർ എ നിസാമുദ്ദീൻ നാളെ...

പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നാലാമത് ഓർമ്മപ്പെരുന്നാൾ കൊടിയേറി. സഭാ ആസ്ഥാനത്ത്...
- Advertisment -

Most Popular

- Advertisement -