Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNew Delhiമന്നം സ്മൃതി...

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണ് : ഉപരാഷ്‌ട്രപതി

ന്യൂഡല്‍ഹി : പെരുന്ന മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടമാണെന്ന് ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍. ഡല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.  ഇന്നയാള്‍ വരേണ്ട. ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത ഒരാള്‍ക്കും പാടില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരെ പേരെടുത്ത് പറയാതെ ആയിരുന്നു ഉപരാഷ്‌ട്രപതിയുടെ വിമര്‍ശനം.

ഡല്‍ഹിയിലെ എന്‍എസ്എസ് കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ് ദ്വാരകയില്‍ മന്നം സ്മൃതി മണ്ഡപം നിര്‍മിച്ചത്. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പറഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങളോട് ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചങ്ങനാശേരിയില്‍ എത്തിയ ഉപരാഷ്‌ട്രപതിയ്‌ക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് അനുമതി ലഭിച്ചിരുന്നില്ല.

സുരക്ഷാക്രമീകരണങ്ങള്‍ ബുദ്ധമുട്ടുണ്ടാക്കുമെന്ന് കാട്ടിയായിരുന്നു തടസപ്പെട്ടത്. പെരുന്നയിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് അനുമതി നിഷേധിച്ചെന്ന് പരാതിപ്പെട്ട പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഡല്‍ഹിയില്‍ മന്നം സ്മൃതിമണ്ഡപം നിര്‍മ്മാണത്തിലേക്ക് കടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​വും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​ വ​യോ​ജന സം​ര​ക്ഷ​ണ ബിൽ സർക്കാർ നടപ്പിലാക്കുന്നു

തിരുവനന്തപുരം: മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ സം​ര​ക്ഷ​ണ​വും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള വ​യോ​ജ​ന സം​ര​ക്ഷ​ണ ബി​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ശാ​രീ​രി​ക​മാ​യോ മാ​ന​സി​ക​മാ​യോ ഉ​പ​ദ്ര​വി​ക്കു​ക, വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടു​ക, സ്വ​ത്ത് കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക്...

ശബരിമല തീർത്ഥാടനം: പരാതിയുണ്ടോ – പരിഹാരത്തിന് ഡിഎല്‍എസ്എയുണ്ട്

ശബരിമല: ശബരിമല സന്നിധിയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ടെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ലീഗല്‍ എയ്ഡ് പോസ്റ്റിലെത്തി പരാതി നല്‍കാം. ഉദ്യോഗസ്ഥരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമുള്ള മോശം പെരുമാറ്റം, വ്യാപാര സ്ഥാപനങ്ങള്‍...
- Advertisment -

Most Popular

- Advertisement -