Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsയുക്രെയ്ൻ തുറമുഖത്ത്...

യുക്രെയ്ൻ തുറമുഖത്ത് 13 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

കീവ് : യുക്രൈനിലെ ചോർണോമോർസ്ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. എം.വി. അമിർ1 എന്ന കപ്പലിലാണ് ഇന്ത്യക്കാരടക്കം 15 ജീവനക്കാർ കുടുങ്ങിക്കിടക്കുന്നത്. മേഖലയിൽ റഷ്യ-യുക്രൈൻ സംഘർഷം ശക്തമാണ്.

കരിങ്കടൽ തീരത്തെ യുക്രേനിയൻ തുറമുഖമായ ചോർണോമോർസ്കിൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്. ഏതു സമയത്തും ആക്രമണമുണ്ടായേക്കാമെന്ന ഭീതിയിലാണ് കപ്പലിലെ നാവികർ കഴിയുന്നതെന്ന് നാവികരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ(എഫ്എസ്‌യുഐ) അറിയിച്ചു. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കപ്പലിനു സമീപം നടക്കുന്നുണ്ട്. അധികൃതരും കപ്പൽ ഉടമകളും ഇന്ത്യൻ സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഫ്എസ്‌യുഐ ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

തിരുവനന്തപുരം : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ്‌ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു / തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. www.fcikerala.org എന്ന വെബ്സൈറ്റ്...

പഹൽഗാം ഭീകരാക്രമണം : ആദരം ആർപ്പിച്ചു

പൊടിയാടി : പഹൽഗാം ഭീകരമാകമ്രണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരം ആർപ്പിച്ച് കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി തെളിച്ചു. തുടർന്ന് തീവ്രവാദ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു....
- Advertisment -

Most Popular

- Advertisement -