Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaരാമായണ പുണ്യമാസത്തിനു...

രാമായണ പുണ്യമാസത്തിനു തുടക്കം: ഇന്ന് കർക്കിടകം ഒന്ന്

പത്തനംതിട്ട: ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലം ഇനി ഓരോ വീടുകളിലും മുഴങ്ങും. നീതിബോധവും ധർമനിഷ്ഠയുമുള്ള തലമുറകളെ സൃഷ്ടിച്ച്, പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ അയനം കാലാതീതമായി തുടരുകയാണ് ഓരോ ഭവനങ്ങളിലും.

ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള വരുടെ കഥയിലൂടെ മഹത്തരമായ ധർമ്മ സം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്. പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള വരുടെ കഥയിലൂടെ മഹത്തരമായ ധർമ്മ സം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ രാമായണത്തിൽ നിന്ന് ലഭിക്കുന്നത്.

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങും. കർക്കിടകമാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണം. രാമായണം പാരായണം ചെയ്യുന്നത് കോടി ജൻ‌മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യൻ ചെയ്തു കൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്. രാമായണം പാരായണം ചെയ്യുന്നിട ത്തെല്ലാം ഹനുമാന്റെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം.

കർക്കിടക മാസാചരണത്തിന്റെ ഭാഗമായി വിവിധക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും, പുലർച്ചെ അഷ്ടദ്രവ്യ ഗണപതി ഹോമവും നടന്നു. ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രങ്ങളിൽ നിരവധി ഭക്തരും  എത്തിയിരുന്നു. രാമായണ മാസാചരണം ആഗസ്റ്റ്16-ന് സമാപിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി ജെ ജോസഫിന്റെ  മകന്‍ അപു തൊടുപുഴയില്‍ മത്സരിക്കും

കോട്ടയം: കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് മത്സരരംഗത്തില്ല. തൊടുപുഴയില്‍ പി ജെ ജോസഫിന് പകരക്കാരനായി മകന്‍ അപു ജോണ്‍ ജോസഫ് പോരാട്ടത്തിനിറങ്ങും. പി ജെ ജോസഫ്...

മഴ മുന്നറിയിപ്പിൽ മാറ്റം : വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -