Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaരാജാകേശവദാസ് നീന്തൽക്കുളം...

രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സരവേദിയാക്കി മാറ്റണം: ജില്ലാ കളക്ടർ

ആലപ്പുഴ: രാജാകേശവദാസ് നീന്തൽക്കുളം അന്താരാഷ്ട്ര മത്സര വേദിയാക്കി മാറ്റണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു. നവീകരിച്ച രാജാകേശവദാസ് നീന്തൽ ക്കുളത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ കായിക മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സ്പോർട് കൗൺസിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്നും അതിനായി അദ്ദേഹത്തെ ആലപ്പുഴയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ജില്ല കളക്ടർ പറഞ്ഞു. പൂളിലെ ജലദൗർലഭ്യം പരിഹരിക്കുന്നതിന് കുഴൽ കിണർ സ്ഥാപിക്കുന്നതിന് സി.എസ്.ആർ ഫണ്ട് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നീന്തൽ താരങ്ങളുടെ പ്രദർശന മത്സരം ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന റോവിങ് താരങ്ങൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും കളക്ടർ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വി.ജി. വിഷ്‌ണു അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 13 വരെ

തിരുവല്ല: കാവുംഭാഗം തിരു-ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള  ചിറപ്പ് മഹോത്സവവും ദീപാരാധനയും 13 വരെ നടക്കും. ദിവസവും തിരുവാതിര കളി, ഡാൻസ്, വിവിധ കലാപരിപാടികൾ ക്ഷേത്രത്തിൽ ഉണ്ടാകും. 10 ന്  വൈകിട്ട്...

ഉപരാഷ്ട്രപതി ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും

തിരുവനന്തപുരം : ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻഖർ ജൂലൈ 6-7 തീയതികളിൽ കേരളം സന്ദർശിക്കും. ആറിന് രാവിലെ 10.50 ന് തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്...
- Advertisment -

Most Popular

- Advertisement -