Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടകർ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും  കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു തീർഥാടകൻ മരിച്ചു

റാന്നി : മന്ദിരം പടിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു തീർഥാടകൻ മരിച്ചു. കാറിൽ ഉണ്ടായിരുന്ന 4 പേർക്ക് പരുക്ക്. ഇന്ന് 1.45 ന് ആയിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന കർണാടക സ്വദേശി വിനോദ് (36) ആണ് മരിച്ചത്.

തമിഴ്നാട്ടിൽ നിന്ന് എത്തിയവർ സഞ്ചരിച്ച ബസും എതിരെ വന്ന കാറും ആണ് കൂട്ടിയിടിച്ചത്. ബസ് കാറിൽ ഇടിക്കുന്ന സിസിടിവി ദൃശ്യം പുറത്തു വന്നിട്ടുണ്ട്. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പാലക്കാട് : പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്ന് കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി.17 വയസ്സുള്ള രണ്ട് പേരെയും 14 കാരിയെയുമാണ് കാണാതായത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് നിർഭയ കേന്ദ്രത്തിൽനിന്ന് സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്ന് പെൺകുട്ടികളും...

ആർബിഐ റീപ്പോ നിരക്ക് കാൽ ശതമാനം കുറച്ചു

മുംബൈ : റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കായ റീപ്പോ വീണ്ടും കാൽ ശതമാനം കുറച്ചു .6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ കുറച്ചത്. ഇതോടെ ബാങ്ക് വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയും....
- Advertisment -

Most Popular

- Advertisement -