Sunday, October 4, 2026
No menu items!

subscribe-youtube-channel

Homeജയറാം- ഉർവശി...

ജയറാം- ഉർവശി തമിഴ് ചിത്രം: പരിമള ആൻഡ് കോ’  ട്രെയിലർ പുറത്ത് ഇറങ്ങി

കൊച്ചി: സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാം- ഉർവശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം ‘പരിമള ആൻഡ് കോ’യുടെ ട്രെയിലർ പുറത്ത് ഇറങ്ങി. നേരത്തെ പുറത്ത് വന്ന ടൈറ്റില്‍ ടീസർ പോലെ തന്നെ, പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻ്റെ ട്രെയിലറും ഒരുക്കിയിരിക്കുന്നത്. ചിരിയും സസ്പെൻസും ത്രില്ലും കുടുംബ നിമിഷങ്ങളും ഇമോഷനും എല്ലാം ഉള്‍പ്പെടുത്തിയ ഒരു  ക്രൈം കോമഡി ഫാമിലി ഡ്രാമയാണ് ചിത്രം എന്ന സൂചനയാണ്  നല്‍കുന്നത്.

ജൂണ്‍ 5ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. പ്രശസ്ത തമിഴ് സംവിധായകൻ പാണ്ഡിരാജ്‌ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തമിഴ് കുമരൻ പ്രൊഡക്ഷൻസ് ബാനറില്‍ ജി കെ എം തമിഴ് കുമരൻ, പസംഗ ഫിലിംസിന്റെ ബാനറില്‍ പാണ്ഡിരാജ്‌ എന്നിവർ ചേർന്നാണ്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുബാസ്കരൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. മിഷ്‌കിൻ, യോഗി ബാബു, സാൻഡി, സഞ്ജന കൃഷ്ണമൂർത്തി, അനന്തിക സനില്‍കുമാർ, സന്തോഷ് ശോഭൻ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി : കേവലഭൂരിപക്ഷം കടന്ന് ബിജെപി

ന്യൂഡൽഹി : ഡൽഹി വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ ലീഡ് നിലയിൽ ബിജെപി കേവലഭൂരിപക്ഷം കടന്നു .എഎപിയാണ് രണ്ടാമത്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡില്ല.മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പരാജയപ്പെട്ടു .2,300 വോട്ടിന്റെ...

പെരിങ്ങോളിൽ ടച്ചിങ്‌ വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി

തിരുവല്ല: കെ എസ് ഇ ബി യുടെ  ടച്ചിങ്‌ വെട്ടിന്റെ മറവിൽ കൃഷി നശിപ്പിച്ചതായി പരാതി. മണിപ്പുഴ ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  കോതേകാട്ടു പാലത്തിനു സമീപം കോതേകാട്ടു പുത്തൻപുരക്കൽ അജയ്ഗോപിനാഥിന്റെ പുരയിടത്തിലെ...
- Advertisment -

Most Popular

- Advertisement -